മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ ചിറയിൻകീഴിൽയുവാവിന് ക്രൂര മർദനം

വീട്ടുകാരുടെ അനുമതിയില്ലാതെ വ്യത്യസ്ത മത വിഭാഗത്തില്‍ നിന്ന് വിവാഹം ചെയ്ത യുവാവിന് ക്രൂര മര്‍ദനം. ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മിഥുനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.

29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. മിഥുനും ദീപ്തിയും ചെറിയന്‍കീഴ് സ്വദേശികളാണ്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു.

കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു