*ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ട് ലക്ഷം രൂപ രൂപ കവർന്നു*

പണവുമായി കടന്ന സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലറ തുമ്പോട് വച്ച് കേടായതിനെ തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് കടന്നു '
പിൻ തുടർന്നെത്തിയ കടക്കൽ പോലീസ് പാങ്ങോട് പോലീസുമായി ചേർന്ന് കല്ലറ, തുമ്പോട് പ്രദേശങ്ങളിൽ വ്യാപക പരിശോധനകൾ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തായില്ല സംഘത്തിനായി 

 കടയ്ക്കലിന് സമീപം വച്ച് വഴിയാത്രക്കാരിയുടെ പണം അടങ്ങിയ ബാഗ് മൂന്നംഗ സംഘമാണ്  തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.
മുക്കുന്നം സ്വദേശിനി റഹീമത്തിന്റെ പണം അടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.
നിങ്ങൾവായിക്കുന്നത്എൻറെ കടയ്ക്കൽ വാർത്തകൾ .വൈകുന്നേരം അഞ്ച് മണിയോടെ കടയ്ക്കൽ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ എടുത്ത് ബസിൽ യാത്ര ചെയ്ത് വീടിനടുത്തുള്ള മുക്കുന്നം ജംഗ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവേയാണ് പിന്നിൽ നിന്ന് ബൈക്കിലെത്തിയ സംഘം പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.ബാഗിൽ രണ്ട് ലക്ഷം രൂപ കൂടാതെ രണ്ടു മൊബൈൽ ഫോണും ഉണ്ടായിരുന്നു.ബാങ്കിൽ നിന്ന് പണം എടുത്തിറങ്ങിയ ഇവരെ നിരീക്ഷിച്ച് സംഘം പിന്നാലെ എത്തി പണം കവർന്നതാകാം എന്ന നിഗമനത്തിലാണ് കടയ്ക്കൽ പോലീസ്. പ്രതികളുടെ ദ്യശ്യംങ്ങൾ പതിഞ്ഞ സീസി ടീവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ളശ്രമത്തിലാണ്  🔳അന്വേഷണം ശക്തമാക്കിയിട്ടുണ്ട്