*തോരാ മഴയിൽവീടിൻ്റെ മൺ ഭിത്തി ഇടിഞ്ഞ് വീണ് , വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.*

കിളിമാനൂർ
ഇന്നലെ ഉണ്ടായ തോരാമഴയിൽ വീടിൻ്റെ കിടപ്പുമുറിയുടെ മൺ ഭിത്തി ഇടിഞ്ഞു വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആൽത്തറമൂട് ദർശനാവട്ടം അനിൽ കുമാർ ഷീജാ ദമ്പതികളുടെ മണപ്പള്ളി വീടിൻ്റെ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. ഇന്നലെ രാത്രി 8.30 ന് ആയിരുന്നു സംഭംവം. കൂലിപ്പണിക്കാരനായ അനിൽകുമാറിൻ്റെ കിടപ്പുമുറിയുടെ ഒരു വശത്തെ മൺഭിത്തി പൂർണ്ണമായും ഇടിഞ്ഞ് വീഴുകയായിരുന്നു. പ്ലസ് ടുവിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികൾ ഇവിടെ ഉണ്ട് . അപകട സമയം എല്ലാവരും വീടിൻ്റെ മുൻവശത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് മെമ്പറായ അബി ശ്രീരാജ് സ്ഥലത്തെത്തുകയും ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.