വാമനപുരം നദിയിൽ യുവാവ് മുങ്ങിമരിച്ചു

വിതുര :  വാമനപുരം നദിയിൽ വിതുര താവക്കൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ചുള്ളിമാനൂർ ആട്ടുകാൽ കെബീറിന്റെ മകൻ മുഹമ്മദ്‌ ആഷിക് (20) ആണ് മരിച്ചത്.

ഉച്ചയോടെ കടവിൽ കുളിക്കാനെത്തിയ മൂവർ സംഘത്തിലെ ആഷിക് കുളിക്കുന്നതിനിടയിൽ  മുങ്ങി താഴുകയായിരിന്നു.

വിവരംഅറിഞ്ഞു സ്ഥലത്തെത്തിയ വിതുര ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ അംഗങ്ങളായ സിയാദ്, രെഞ്ചു.ആർ, ലിനൊ, വിനോദ്, ഗോപകുമാർ, എന്നിവർക്കൊപ്പം കാട്ടാക്കട നിലയത്തിലെ ഫയർമാനും വിതുര സ്വദേശിയുമായ ദിനു, നാട്ടുകാരനായ വിഷ്ണു എന്നിവരും അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആഷിക്കിന്റെ മൃതദേഹം ഫയർഫോഴ്സിന്റെ ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ അഞ്ചോളംപേർക്കാണ് വിതുര കല്ലാർ ഭാഗങ്ങളിലായി വാമനപുരം നദിയിൽ ജീവൻനഷ്ടമായത്.