അഞ്ചുതെങ്ങിന്റെ ചരിത്രം പറയുന്ന ചുവന്ന മണ്ണ് എന്ന ഡോക്യുമെന്ററിയുമായി അഞ്ചുതെങ്ങ് സിപിഐ ( എം ) ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് എസ് എഫ് ഐ ഡോക്യുമെന്ററി പുറത്തിറക്കിയത്.
നാടിന്റെ ചരിത്രവും , ഭൂമി ശാസ്ത്രപരമായ സവിശേഷതകളും , പാർട്ടിയുടെ ചരിത്രവും കോർത്തിണക്കിയതാണ് ഡോക്യൂമെന്ററി. സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിനാണ് ഇത് പുറത്തു ഇറക്കിയത്.
ഡോക്യൂമെന്ററിയുടെ റിലീസ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അജിൻ പ്രഭ നിർവഹിച്ചു . ഡോ . ഷാഹിദ കമാൽ , സി . പയസ് , അഡ്വ . ഷൈലജ ബീഗം , അഞ്ചുതെങ്ങ് സുരേന്ദ്രൻ , വി . ലൈജു , ആർ . ജെറാൾഡ് , എസ് . സൈജു രാജ് , പ്രവീൺ ചന്ദ്ര , ബി . എൻ . ലിജാബോസ് , ആർ . സരിത , കെ . ബാബു എന്നിവർ പങ്കെടുത്തു .