ആംബുലൻസ് സർവ്വീസ് : നിലവാരം ഉയർത്താനുള്ള മാനദണ്ഡങ്ങൾക്ക് തീരുമാനമായി.

ആംബുലൻസ് സർവ്വീസ്കളുടെയും ഡ്രൈവർ മാരുടെയും നിലവാരം ഉയർത്തനുള്ള മാനദണ്ഡങ്ങൾ

▪️ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് മൂന്നു വർഷത്തിന് ശേഷമേ ആംബുലൻസ് ഓടിക്കാൻ അനുവദിക്കൂ.

▪️ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും, ഇവർക്ക് ഐ.എം.എയുമായി സഹകരിച്ച് പരിശീലനം നൽകും. (ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്താനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കും)

▪️അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കും

▪️ആംബുലൻസുകൾക്ക് പ്രത്യേക നമ്പർ നൽകും

▪️അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും

▪️ആംബുലൻസുകളെ മൂന്നായി തരം തിരിച്ച് പ്രത്യേക നിരക്ക്

▪️പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകൾ, വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയിൽ ഡ്രൈവർമാർക്ക് പരിശീലനം

▪️ആംബുലൻസുകളെക്കുറിച്ചുള്ള പരാതികൾ കണക്കിലെടുത്ത് പരിശോധന ശക്തമാക്കും