തിരുവനന്തപുരം:കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.