വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ മക്കളിൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ , എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫിസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനുമായ് ആവിഷ്കരിച്ച പദ്ധതിയാണ് 'പടവുകൾ'.
വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. 2018 മുതൽ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കി വരികയാണ്.