*തോട്ടിൽമുങ്ങിത്താഴ്ന്ന സഹോദരനടക്കമുള്ള മൂന്നുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന പന്ത്രണ്ടുകാരൻ അതുലിന് കേരളപോലീസിന്റെ അഭിനന്ദനങ്ങൾ.*

തോട്ടിൽ മുങ്ങിത്താഴ്ന്ന സഹോദരനടക്കമുള്ള മൂന്നുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന പന്ത്രണ്ടുകാരൻ അതുലിന് കേരളപോലീസിന്റെ അഭിനന്ദനങ്ങൾ. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ വെള്ളിയാഴ്ചയാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ തോട്ടില് മുങ്ങിത്താഴ്ന്ന അമൽ  ബിനീഷ് (5), സനലക്ഷ്മി (6), സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവരെയാണ്  അതുൽ  ബിനീഷ് രക്ഷിച്ചത്. അമലും സനലക്ഷ്മിയും തോട്ടിൽ  കുളിക്കാനിറങ്ങിയതാണ്. ഇതിനിടെ സനലക്ഷ്മി കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നു. പിന്നാലെ അമൽ  ചാടിയെങ്കിലും ഇരുവരും താഴ്ന്നുപോയി. ഇതുകണ്ട സുചിത്ര കുട്ടികളെ രക്ഷിക്കാൻ  പിന്നാലെ വെള്ളത്തിൽ  ചാടിയെങ്കിലും നീന്തലറിയാത്തതിനാൽ മൂവരും മുങ്ങിത്താഴുകയായിരുന്നു. 
കുറച്ചുദൂരെ നിന്നിരുന്ന അതുൽ ശബ്ദം കേട്ട് ഓടിയെത്തി, നേരെ വെള്ളത്തിലേയ്ക്ക് ചാടി. ആദ്യം കുട്ടികളെയും പിന്നാലെ സുചിത്രയെയും സാഹസികമായി കരയ്ക്കെത്തിച്ചു. സ്വന്തം ജീവൻ പണയം വച്ച്‌ മൂന്ന് ജീവൻ രക്ഷിച്ച അതുൽ  ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

#keralapolice