1980 മുതൽ 2018വരെ ജമാ അ ത്ത് പ്രസിഡണ്ട് ആയിരുന്ന A. ഇബ്രാഹിംകുട്ടിയെ വീണ്ടും പ്രസിഡന്റ് ആയും, എം. ഫസിലുദീൻ എ. എം. ആർ- നെ വൈസ് പ്രസിഡന്റ് ആയും,എ. എ. കബീർ -നെ ജനറൽ സെക്രട്ടറി ആയും, എം. ഫാസിലുദീൻ ഖജാൻജി ആയുo ഏകകണ്ഠമായി തെരെഞ്ഞെടുത്തു.സെക്രട്ടറിമാരായി എസ്. സജീർ, എം. എ. ഹക്കിം, കെ. എച്ച്. നൈസാം, എ. ഷാനവാസ് എന്നിവരെയും, ഓഡിറ്റർ ആയി എ. സലാഹുദീനെയും തെരെഞ്ഞെടുത്തു.കൂടാതെ വിദ്യാഭ്യാസം, സാധു സംരക്ഷണം, പൊതുമരാമത്തു, കൃഷി, ധനകാര്യം തുടങ്ങി വിവിധ മേഖലകളില്ലേക്കുള്ള സബ് കമ്മിറ്റി കളും രൂപീകരിച്ചു.60 വയസ്സ് കഴിഞ്ഞവർക്കുള്ള പള്ളി പ്രവേശനവിലക്കും, നാൽപതിലധികം ആളുകൾ ജമാ അത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കും നിലവിലെ കോവിഡ് -19 ന്റെ സ്ഥിതി ബോധ്യപ്പെട്ടു പിൻവലിക്കണമെന്ന് കേരള ഗവണ്മെന്റിനോട് ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു