ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കര നിലേശ്വരത്താണ് സംഭവം. 

രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യരാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നു.