കിളിമാനൂർ: കിളിമാനൂർ ഫുട്ബാൾ അസോസിയേഷൻ (കിഫ) വാർഷിക പൊതുയോഗവും ഐഡൻ്റിറ്റി കാർഡ് വിതരണവും കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു.സ്ഥാപക പ്രസിഡൻ്റും കേരളകൗമുദി കിളിമാനൂർ ലേഖകനുമായ കെ.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.സന്തോഷ്, അസിം ,റീയാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ് (പ്രസിഡൻ്റ്), അൽസിഫ് (സെക്രട്ടറി), മുഹമ്മദ് ഷാ(ജോയിൻ്റ് സെക്രട്ടറി), ഗിരി ഹർഷൻ (വൈസ് പ്രസിഡൻ്റ്, ബാലു (ട്രഷറർ), റിയാസ്, അമ്പാടി, ആകാശ്, രഞ്ജിഷ്, സന്തോഷ്, അസീം, നിസാർ ( എക്സി.അംഗങ്ങൾ), കെ.ബാബു, സജി, ശ്രീജിത് (രക്ഷാധികാരികൾ), അസീം, റിയാസ് (മാനേജർമാർ) എന്നിവരെ തെരഞ്ഞെടുത്തു