വാഹന മോഷ്ടാക്കൾ അറസ്റ്റിൽ:* കുമാരപുരം Summer cabs Travells ൽ നിന്നും കാറുകൾ മോഷ്ടിച്ച കേസിലെ പ്രതികളായ നേമം എസ്റ്റേറ്റ് ചരുവിള പുത്തൻവീട്ടിൽ മുരുകൻ മകൾ വൈശാഖ് Age 20 , നേമം കാരയ്ക്ക മണ്ഡപം കുളത്തൂർ പുത്തൻ വീട്ടിൽ സിദ്ധിക്ക് മകൾ ഷിയാസ് Age - 23, വട്ടയം സരസ്വതി ഭവനിൽ അജിത് കുമാർ മകൻ സുജിത്ത് Age 26 എന്നിവരെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. 30-ാം തീയതി വെളുപ്പിന് 2 മണിയോടെയാണ് Summer Cabs ൻ്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ , എർട്ടിക ഇനത്തിൽപ്പെട്ട വാഹനങ്ങൾ മോഷണം പോയത്. തുടർന്ന് ഉടമയായ സതീശൻ്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക യായിരുന്നു. CCTV യും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പല സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് പൊളിച്ച് വിൽക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശം . പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതികൾ മോഷ്ടിച്ച വാഹനങ്ങൾ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി സൂക്ഷിക്കുകയായിരുന്നു. മോഷണം പോയ ഇന്നോവ ,എർട്ടിക വാഹനങ്ങൾ പ്രതികളിൽ നിന്നും കണ്ടെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ P. ഹരിലാലിൻ്റെ നേതൃത്വത്തിൽ SI പ്രശാന്ത്.C.P , ASI സാദത്ത് SCPO മാരായ ജ്യോതി K നായർ, രഞ്ജിത്ത് CPO മാരായ ബിമൽ മിത്ര, പ്രതാപൻ , രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ദിവസത്തേക്ക് റിമാൻഡ് ചെയ്തു.