കോവിഡ്-19 മഹാമാരി കാരണം കഴിഞ്ഞവർഷം കടന്നുവന്ന വിദ്യാർഥികൾക്കും ഈ വർഷം പുതുതായി കടന്നുവന്ന വിദ്യാർഥികൾക്കും ഫ്രഷേഴ്സ് ഡേ നൽകാൻ നഗരൂർ ശ്രീശങ്കര കോളേജ് അധികൃതർ വിമുഖത കാണിക്കുന്നതിൽ കെ എസ് യു യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പൽനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു.
മറ്റ് കോളേജ്കളിൽ ഫ്രഷേഴ്‌സ് ഡേ നടത്തിവരുന്ന സാഹചര്യത്തിൽ ശ്രീ ശങ്കരാ കോളേജിൽ ഇതുവരെയും ഫ്രഷേഴ്സ് ഡേ നടത്താൻ യൂണിവേഴ്സിറ്റി സർക്കുലർ ചുണ്ടികാട്ടി അനുവാദം നല്കാത്തത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഫ്രഷേഴ്സ് ഡേ നടത്തുന്നതിനു വേണ്ടിയുള്ള അനുമതി നൽകണമെന്ന് കെഎസ്‌യു ശ്രീ ശങ്കര കോളേജ് യൂണിറ്റ് കമ്മിറ്റി രേഖാമൂലം അപേക്ഷ നൽകി.
പൂർണ്ണമായും സമാധാനപരമായി ഫ്രഷേഴ്‌സ് ഡേ നടത്തുന്നതിനും പൂർണ പിന്തുണ കെഎസ്‌യു ഭാരവാഹികൾ വാഗ്ദാനം ചെയ്തു.