മലപ്പുറം:കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് അലർജിക്ക് കുത്തിവയ്പ്പ് നൽകിയ യുവതി മരിച്ചു.കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിൻ്റെ ഭാര്യ പി.വി അസ്ന(29) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി രാവിലെ 9.40 ഓടെയാണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തുന്ന മൃതദേഹം കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.വ്യാഴാഴ്ച രാവിലെ കെെയ്യിലും കഴുത്തിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ വെെകുന്നേരത്തോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.