കൊട്ടാരക്കര: എം.സി റോഡിൽ പനവേലി ജംഗ്ഷന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പനവേലി അനന്ദു ഭവനിൽ അശോകന്റെ മകൻ അനന്ദു (25) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് അപകടം.
കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിദേശത്തായിരുന്ന അനന്ദു ഈയിടെയാണ് നാട്ടിലെത്തിയത് കൊട്ടാരക്കര പൊലീസ് കേസെടുത്തു.