ആക്രമണത്തിൽ വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സെൽഫി എടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനമായത്. വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിജയ് സേതുപതിക്ക് പരിക്കേറ്റില്ല. വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെയും തള്ളിയിടുന്നതും വിഡിയോയിലുണ്ട്.