ആറ്റിങ്ങൽ : കനത്ത മഴയിൽ ആറ്റിങ്ങലിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. പലയിടത്തും വീടുകൾ തകർന്നു വീഴുകയും മതിലുകൾ തകർന്നു വീഴുകയും ചെയ്തു.
പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ഈ മാസം 30 വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് കനത്ത മഴ പെയ്തത്.