*എസ് ബി ഐയ്യില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പോകുകയാണോ, എങ്കില്‍ ഇത് കെെയ്യല്‍ കരുതുക !!*

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ...

എസ് ബി ഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!  എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുകയാണെങ്കില്‍ ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം….പണം പിന്‍വലിക്കാന്‍ ബാങ്ക് പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നു.

ഇനി മുതല്‍ നിങ്ങളുടെ അക്കൗണ്ടുമായ് ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ കെെയ്യില്‍ കരുതാതെ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എറ്റിഎം വഴി നടത്തുന്ന പണം തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ രീതി എസ് ബി ഐ അവതരിപ്പിക്കുന്നത്.’തട്ടിപ്പിനെതിരായ വാക്‌സിനേഷനാണ് പുതിയ ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാന’മെന്ന് ബാങ്കിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.

 _മൊബൈല്‍ ഫോണ്‍ കൈയ്യില്‍ വേണം!_ 


എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ച്‌ എസ് ബി ഐ എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്. കാര്‍ഡ് വഴി പണം പിന്‍വലിക്കാന്‍, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വന്ന നാല് അക്ക ഒടിപി നമ്ബര്‍ കൂടി ഇനി അടിച്ചുകൊടുക്കണം.

10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കാനാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പായിരിക്കുന്നത്. മറ്റ് ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ നിന്ന് എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നത് ഇപ്പോള്‍ ഒ ടി പി അധിഷ്ഠിതമാക്കിയിട്ടില്ല.