തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ (VS Achuthanandan) അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.ഐസിയുവിൽ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദൻ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.