*മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം*

*കേരള തീരത്ത് 2021 നവംബർ 02  മുതൽ നവംബർ  04 വരെയും കർണാടക തീരത്ത്  നവംബർ 05 മുതൽ നവംബർ  06 വരെയും ലക്ഷദ്വീപ്  തീരത്ത്  നവംബർ 03 മുതൽ നവംബർ  04 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*02-11-2021 മുതൽ 04-11-2021 വരെ:* കേരള തീരത്ത്  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*05-11-2021 മുതൽ 06-11-2021 വരെ:* കർണാടക തീരത്ത്  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*03-11-2021 മുതൽ 04-11-2021 വരെ:*  ലക്ഷദ്വീപ്  തീരത്ത്  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ  തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനുള്ള  സൂചന ഉള്ളതിനാൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ട്. ആയതിനാൽ കേരള തീരത്ത് 2021 നവംബർ 02 മുതൽ നവംബർ  04  വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യ തൊഴിലാളികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.*

*പ്രത്യേക ജാഗ്രത നിർദ്ദേശം*

*03-11-2021 & 04-11-2021:* തെക്ക്-കിഴക്കൻ അറബിക്കടൽ, കേരളം തീരം, ലക്ഷദ്വീപ്  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*05-11-2021 മുതൽ 06-11-2021 വരെ:* മധ്യ-കിഴക്കൻ, തെക്ക്-കിഴക്കൻ അറബിക്കടൽ, കർണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 *02-11-2021:* കേരള - കന്യാകുമാരി തീരത്ത്   മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.*

*മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.*

*പുറപ്പെടുവിച്ച സമയം 02/11/2021, 01.00 PM*

*IMD-INCOIS-KSEOC-KSDMA*