ഗാന്ധിദർശൻസമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർരോഗികൾക്കുള്ള സാമ്പത്തിക സഹായവിതരണം K P C C സംസ്ഥാന കോ - ഓർഡിനേറ്ററും ജില്ലാ വൈസ് പ്രസിഡന്റും ആയ പള്ളിക്കൽ മോഹനൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ, ജില്ലാ കമ്മറ്റി അംഗം A R ഷൂജ, പഞ്ചായത്ത് മെമ്പറാന്മാരായ മുബാറക്, ഷിബിലി, സമിതി സെക്രട്ടറി മാനിഷ, പ്രവാസി കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് ഷുകൈബ് പള്ളിക്കൽ,പകൽകുറി നാസർ, രാജൻ പകൽകുറി, മറ്റു ഗാന്ധിദർശൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.