മണ്ണൂർ ഭാഗം പള്ളി ഇമാമായിരുന്ന റാഫി മൗലവി മരണപ്പെട്ടു.

     *പേഴുംമ്മൂട് പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാമായ അൽ ഹാഫിസ് മുഹമ്മദ് റാഫി മൗലവി നൂരി അൽഖാസിമി കോവിഡ് ബാധിച്ച്  ചികിൽസയിലായിരുന്നു ഇന്ന്(6/11/21) 3.30 AM ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ വച്ച്  മരണപ്പെട്ടു

നെടുമങ്ങാട് കാഷിഫുൽ ഉലൂമിലെയും കൈതോട് ജാമിഅ നൂറുൽ ഹുദായിലേയും മുൻ മുദർരിസായിരുന്നു.മണ്ണൂർഭാഗം .കൊല്ലം രണ്ടാം കുറ്റി.ചിറ്റുമൂല. അരിനല്ലൂർ.വലിയവഴി. തുടങ്ങിയ സ്ഥലങ്ങളിലും ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു.കുറഞ്ഞ കാലം വിദേശത്തും ഇമാമായി സേവനമനുഷ്ഠിച്ചു.ധാരാളം ശിഷ്യ സമ്പത്തുളള അനുഗ്രഹീത പണ്ഡിതനായിരുന്നു.

*6/11/2021*