ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശി ആൻസികബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണവർ. ആൻസിയുടെ പിതാവ് കബീർ ഖത്തറിൽ നിന്നും ഇന്നെത്തുമെന്നറിയുന്നു.. ആൻസി ഏക മകളാണ്.