കേരളത്തിൽ നവംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും നവംബർ 11 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത

മധ്യ കിഴക്കൻ അറബികടൽ ന്യുന മർദ്ദം  തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 800 km തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 km  പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു  അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മർദ്ദം   അടുത്ത 48 മണിക്കൂർ കൂടി തീവ്ര ന്യുന മർദ്ദമായി  പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ശക്തി കുറയാൻ സാധ്യതയുള്ളതിനാൽ  ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ്-തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ  ചക്രവാത ചുഴി നിലനിൽക്കുന്നു . നവംബർ 9 ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ  ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്നു കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു  തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 9,10 തീയതികളിൽ  ഒറ്റപ്പെട്ട ശക്തമായ മഴക്കും  നവംബർ 11 ന്  ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

1 pm 7 നവംബർ 2021
IMD -KSEOC -KSDMA