ആറ്റിങ്ങൽ, ആലംകോട്, പൂവൻപാറ ബിനുഭവനിൽ ജി സത്യൻ (മണൽസത്യൻ )അന്തരിച്ചു. 74 വയസ്സായിരുന്നു. പരേതനായ ഗോവിന്ദൻ കോൺട്രാക്ടറുടെ മകനാണ്. ഒരാഴ്ച മുൻപ് പൂവൻപാറ അമ്മൻ കോവിലിന് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 4 നാണ് അന്ത്യം സംഭവിപ്പത്. സത്യന്റെ പിതാവ് ഗോവിന്ദൻ കോൺട്രാക്ടറാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിലെ ശ്രീകൃഷ്ണ പ്രതിമ നിർമിച്ചു നൽകിയത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രതിമ സ്ഥാപിച്ചത്. അതിനെ പിൻതുടർന്നാണ് സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇത്തരം പ്രതിമകൾ സ്ഥാപിതമായത്. ഈ പ്രതിമ നിർമ്മാണത്തിൽ പിതാവിനൊപ്പം യുവാവായിരുന്ന സത്യനും സഹകരിച്ചിരുന്നു. ഇന്ന് വൈകിട്ട് സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സരള. മക്കൾ: ബിനു, മിനി, സിനി. മരുമക്കൾ : രാജൻ, സുജി, നിഷ.