ആറ്റിങ്ങൽ ബാറിലെ പ്രമുഖ അഭിഭാഷകൻ ,വിളയിൽ മൂല പുതുപ്പുരക്കൽ ഹൗസിൽ (ഫോർട്ട് വ്യൂ അഞ്ചുതെങ്ങ് ) യൂജിൻ പെരേര അന്തരിച്ചു. 60 വയസായിരുന്നു.

ആറ്റിങ്ങൽ ബാറിലെ പ്രമുഖ അഭിഭാഷകൻ ,വിളയിൽ മൂല പുതുപ്പുരക്കൽ ഹൗസിൽ (ഫോർട്ട് വ്യൂ അഞ്ചുതെങ്ങ് ) യൂജിൻ പെരേര അന്തരിച്ചു. 60 വയസായിരുന്നു. പ്രഗൽഭനായ അഭിഭാഷകൻ പരേതനായ എ ജി പെരേരയുടെ മകനാണ്. നിലവിൽ അദ്ദേഹം നോട്ടറിയുമാണ്. ഇൻഷ്വറൻസ് , ബാങ്കുകൾ , ഗോകുലം ഗ്രൂപ്പ്, തിരുവനന്തപുരം ജൂബിലി ആശുപത്രി എന്നിവയുടെ ലീഗൽ അഡ്വൈസറായിരുന്നു . തിരുവനന്തപുരം അതിരൂപതയുടെ ലീഗൽ ഉപദേശകനുമാണ്. ജൂബിലി ആശുപത്രിയുടെ സയറക്ടർ ബോർഡ് അംഗമാണ്. നേരത്തേ ആറ്റിങ്ങൽ കാത്തലിക് പള്ളിയുടെ ഭരണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (7-11-20 21 , ഞായർ ) രാവിലെ 9.30 ന് ആറ്റിങ്ങൽ മിഷൻമുക്ക് കാത്തലിക് പള്ളിയിൽ നടക്കും. ഭാര്യ: ആലീസ് (അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ : ആന്റണി യൂജിൻ പേരേര ( എഞ്ചിനിയർ : അബുദാബി), അലീന പ്രിസ്ക പെരേര (MBBS അവസാന വർഷ വിദ്യാർത്ഥി ) .