തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.തെക്ക് ആന്ധ്രാ - തമിഴ്നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 ദിവസം മഴ തുടര്‍ന്നേക്കും.