തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വര്‍ക്കല ജനതാമുക്ക് പുല്ലാന്നിക്കോട് ജാനകി മന്ദിരത്തില്‍ ശ്രീകുമാറിന്‍റെയും ഷീബയുടെയും മകന്‍ ശ്രീമോന്‍ എന്ന 25കാരനാണ് മരിച്ചത്. ഒക്ടോബര്‍ 30ന് രാത്രി പാപനാശം തിരുവമ്പാടി റോഡില്‍ വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഇടവ ചിറയില്‍ തെക്കേത്തൊടി വീട്ടില്‍ നബീല്‍ഷാ സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. കാറിന്‍റെ മുന്‍ സീറ്റിലായിരുന്ന ശ്രീമോന്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ശ്രീഹരിയാണ് സഹോദരന്‍.