ആറ്റിങ്ങൽ നാലുവരിപ്പാതയുടെ പണി ഒരുവശത്ത് പുരോഗമിക്കുമ്പോൾ മറുവശത്ത് റോഡിൽ കുണ്ടും കുഴികളും രൂപപ്പെടുകയാണ്. ടാർ ചെയ്ത വർഷം ഒന്നു തികയുംമുമ്പ് റോഡിൽ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് മീഡിയ 16 കഴിഞ്ഞ ദിവസം വാർത്ത ചെയ്തിരുന്നു. വാർത്തയ്ക്ക് പുറകെ റോഡിലെ കുഴികൾ താൽക്കാലികമായി നികത്തി. കുഴി നികത്തിയതോട്കൂടി താൽക്കാലികമായി വിഷയത്തിന് പരിഹാരം കണ്ടെങ്കിലും ഒരു വർഷം തികയും മുമ്പ് പൊട്ടി പൊളിഞ്ഞ റോഡിൻ്റെ നിർമ്മാണത്തിലുള്ള നിലവാരത്തെപ്പറ്റി ജനങ്ങളുടെ ഇടയിൽ ആശങ്ക രൂപപ്പെട്ടിരിക്കുകയാണ്. ഈ ആശങ്ക എത്രയും പെട്ടെന്ന് അധികാരികൾ പരിഹരിക്കുമെന്ന് മീഡിയ 16 പ്രതീക്ഷിക്കുന്നു