സൂചി കുത്താനൊരു ഇടം കൊടുത്താൽ, അതിനുള്ളിലേക്ക് ഇരച്ചു കയറി, ആ കൂടാരം തന്നെ തകർക്കുന്ന ഒരു വിദ്യയുണ്ട് ...
അത്തരത്തിലൊരു വിദ്യയായിരുന്നു ധോണിയും സംഘവും ഇന്ന് പുറത്തെടുത്തത്.... അതിനു മുന്നിൽ കൊൽക്കത്ത കൂടാരം തവിടുപൊടിയായി...
പത്താം ഓവർ വരെ , വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് ശരാശരിയിൽ, ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു KKR... പക്ഷേ 11-ാം ഓവറിൽ ചെന്നെക്ക് ഒരു സൂചി കുത്താൻ ഇടം കിട്ടി - വെങ്കിടേഷ് അയ്യർ പുറത്ത്.... അവിടുന്നങ്ങോട്ട് ചെന്നൈ മാത്രമേ ഗ്രൗണ്ടിൽ ഉണ്ടായിരുന്നുള്ളു... ഒന്നിനു പിന്നാലെ മറ്റൊന്നായി കൊൽക്കത്തക്കാർ കൂടാരം കയറി... താക്കൂറും ജഡേജയും ഹൈസൽവുഡും നിറഞ്ഞാടി.. ഫലമോ ചെന്നയുടെ ഷെൽഫിൽ മറ്റൊരു ട്രോഫി കൂടെ..🏆
പ്രിയപ്പെട്ട ധോനീ, താങ്ങളും താങ്ങളുടെ ചെന്നെ സംഘവും അപാരം... മാസ് അല്ല മരണമാസാണ് നിങ്ങൾ!!..🥇🥇
എലിമിനേറ്റിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരോ ,രണ്ടാം പ്ലേ - ഓഫിൽ ആദ്യം ബാറ്റ് ചെയ്ത ദില്ലിയുമോ അല്ല ഇന്ന് ബാറ്റ് ചെയ്യുന്നതെന്ന്... ആദ്യ 4 ഓവർ കഴിഞ്ഞപ്പോൾ തന്നെ മോർഗനു മനസിലായിക്കാണും. റിത്വുരാജ് ഗെയ്കദവദും, ഡുപ്ലെസിയും ചേർന്ന് സ്വപ്നതുല്യമായ തുടക്കം തന്നെയാണ് ചെന്നെക്ക് നല്കിയത്.....
ഓപ്പണർമാർ നല്കിയ തുടക്കം, പിന്നീട് വന്നവർ രണ്ടു പേരും ഏറ്റെടുത്തു... വരുൺ ചക്രവർത്തിയെപ്പോലും നിസാരമായി സിക്സറിനു പകർത്തി ഉത്തപ്പ കത്തിക്കയറി..... തുടർന്നു വന്ന മോയിൻ അലിയും കൊൽക്കത്ത ബൗളർമാരോട് യാതൊരു ദാക്ഷണ്യവും കാട്ടിയില്ല...
പക്ഷേ, കളിയിലെ ഹീറോ - അത് ഡുപ്ലെസിയായിരുന്നു - വർഷങ്ങളായി ചെന്നയുടെ വിശ്വസ്തൻ... ക്രീസിൽ ഉറച്ചു കഴിഞ്ഞാൽ, അദേഹം എത്രത്തോളം അപകടകാരിയാണന്ന് മോർഗന് ഇന്ന് ഒരിക്കൽ കൂടെ മനസിലായിക്കാണും... 193 എന്ന കൂറ്റൻ ലക്ഷ്യം കൊൽക്കത്തക്ക് മുന്നിൽ വെച്ചാണ് ചെന്നെ ബാറ്റിംഗ് അവസാനിപ്പിച്ചത്.
കൊൽക്കത്തയുടെ ചെറുത്തുനിൽപ് അയ്യരിലും ഗില്ലിലും മാത്രം അവസാനിച്ചു.!!.
ചെന്നൈ വീണ്ടും ചാംപ്യൻമാർ...
അഭിനന്ദനങ്ങൾ ചെന്നെ...അഭിനന്ദനങ്ങൾ ധോണി...❣️❣️❣️ദുബായ്: ഐ.പി.എൽ 14-ാം സീസൺ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴിൽ ടീമിന്റെ നാലാം ഐ.പി.എൽ കിരീടം.ഇതോടെ 2012-ൽ കൊൽക്കത്തയോടേറ്റ ഫൈനൽ തോൽവിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.
ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്തു. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. മോർഗനെ (4) ഹേസൽവുഡിൻ്റെ പന്തിൽ ദീപക് ചഹാർ പിടികൂടി. അവസാന ഓവറുകളിൽ ശിവം മവിയും ലോക്കി ഫെർഗൂസനും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ മവി (20) ദീപക് ചഹാറിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോക്കി ഫെർഗൂസൻ (18) പുറത്താവാതെ നിന്നു.