ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റിയുടെ (CUC) രൂപീകരണതിന്റെ ജില്ലാതല ഉദ്ഘാടനം ആനാട് പഞ്ചായത്തിലെ പുല്ലേകോണത്ത് 199 മത് ബൂത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡൻറ് ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെപിസിസി നിർവ്വാഹക സമിതി അംഗം ആനാട് ജയൻ, ഡിസിസി ജനറൽ സെക്രട്ടറി പി എസ് ബാജിലാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി പുരുഷോത്തമൻ നായർ, മണ്ഡലം പ്രസിഡന്റ് ആർ അജയകുമാർ, ജില്ലാ കോർഡിനേറ്റർ സാദിക്ക്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അഡ്വ. എസ് മുജീബ്, ഹുമയുൻ കബീർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, മണ്ഡലം സെക്രട്ടറി മുരളീധരൻ നായർ, വേലപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാതല ഉദ്ഘടന വേദിയായ ആനാട് 199 മത് ബൂത്തിലെ പുല്ലേക്കോണം മുള്ളൂർ വിളാകം യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി
ജി ഉപേന്ദ്രകുമാർ (പ്രസിഡന്റ് ), അനിതകുമാരി (സെക്രട്ടറി), വർഗ്ഗീസ് ( ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.