കോടതിമുറിയിൽ നിർവികാരനായി നിൽക്കുകയായിരുന്നു സൂരജ്.വിധി അറിയാൻ കോടതി പരിസരത്ത് വൻ ജനക്കൂട്ടമായിരുന്നു.
ഐപിസി 302, 307, 328,201 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ സൂരജിന് എതിരായ കുറ്റങ്ങൾ തെളിഞ്ഞു.കൊലപാതകം,കൊലപാതക ശ്രമം,തെളിവ് നശിപ്പിക്കൽ, വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള ഉപദ്രവം എന്നിവ തെളിഞ്ഞു.
വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്.
അതേസമയം കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന് സൂരജ് പറഞ്ഞു.
അതേസമയം വിധിയിൽ സന്തോഷമെന്ന് ഉത്രയുടെ കുടുംബം പറഞ്ഞു.