യുവതികളുടെ സാമൂഹിക-സാംസ്‌കാരിക-ഉപജീവന ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായുള്ള ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും സ്ത്രീകള്‍ക്ക് ഇടപെടാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഇടമാക്കി ഗ്രൂപ്പുകളെ ശാക്തീകരിക്കും. സംസ്ഥാനത്ത് ഏകദേശം 20,000 ത്തോളം ഗ്രൂപ്പുകളാണ് രൂപീകരിക്കുന്നത്.
ആകെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ 10 ശതമാനം മാത്രമാണ്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ അയല്‍ക്കൂട്ടത്തില്‍ അംഗത്വം ലഭിക്കുകയുള്ളു എന്നതടക്കമുള്ള പരിമിതികള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ക്കൊണ്ടാണിത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുടുംബശ്രീ നേതൃത്വത്തില്‍ യുവതികള്‍ക്കായുളള ഓക്‌സിലറി ഗ്രൂപ്പുകൾക്ക് തുടക്കമിടുന്നത്.
സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു വേദിയായും കക്ഷിരാഷ്ട്രീയ ജാതിമതവര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും ഓക്‌സിലറി ഗ്രൂപ്പുകള്‍ സഹായകമാകും.