തിരുവനന്തപുരം വിതുരയിൽ ചന്ദന വേട്ട രണ്ടു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം വിതുരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. മാന്‍ കൊമ്ബ്, കാട്ടുപോത്തിന്റെ തൊലി എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിതുര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടികൂടിയത്. സിദ്ധ വൈദ്യശാല ഉടമ വിക്രമന്‍, സഹായി സഞ്ജു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.