അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഗാന്ധിദർശൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കൺവീനർ ആർ.ശ്രീകുമാർ നിർവ്വഹിച്ചു. ഗൂഗിൾ മീറ്റിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, പി.റ്റി.എ. വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ,  ഗാന്ധിദർശൻ കൺവീനർ പ്രദീപ് ചന്ദ്രൻ, കോ- ഓർഡിനേറ്റർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. ഒക്ടോബർ 8 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.