ശംഖുമുഖം - എയർപ്പോർട്ട് റോഡ്: യൂത്ത് കോൺഗ്രസ് ട്രോളി ബാഗ് മാർച്ച് നടത്തി.

ശംഖുമുഖം - എയർപ്പോർട്ട് റോഡ്: യൂത്ത് കോൺഗ്രസ് ട്രോളി ബാഗ് മാർച്ച് നടത്തി.
ശംഖുമുഖം എയർപ്പോർട്ട് റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രോളി ബാഗ് ഉരുട്ടി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ശംഖുമുഖത്ത് നിന്നും തകർന്ന റോഡ് വഴി ഡൊമസ്റ്റിക് എയർപ്പോർട്ട് വരെ  ട്രോളി ബാഗ് ഉരുട്ടിയും, കാർബോർഡ് പെട്ടി തലയിൽ ചുമന്നുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  എയർപ്പോർട്ടിൽ എത്തുന്ന യാത്രക്കാർ ലെഗേജുകൾ തലക്ക് ചുമന്ന് പോകാൻ തുടങ്ങി മാസങ്ങൾ ആയിട്ടും ഇത് വരെ പരിഹാരമായിട്ടില്ല.
ശശി തരൂർ എം.പി, സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എന്നിവർ സമരത്തിൻ്റെ ഭാഗമായി.