പ്രധാന നിര്‍ദേശങ്ങള്‍
1-7 ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി
5-12 ക്ലാസുകളില്‍ ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍
എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ ഒരേ സമയം 10 കുട്ടികള്‍
യു.പി തലം മുതല്‍ ക്ലാസില്‍ 20 കുട്ടികള്‍
ഇടവേള എല്ലാ ക്ലാസിനും ഒന്നിച്ചാകരുത്. ഇതനുസരിച്ച് ടൈം ടേബിള്‍ വേണം.
ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല.
അവസ്‌ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും.
സ്‌കൂള്‍ തുറക്കല്‍: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
ഇതിനായി തയാറാക്കിയ കേന്ദ്രീകൃത മൊഡ്യൂളിന്റെ അടിസ്‌ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.പരിശീലനം ലഭിച്ച അധ്യാപകരാകും സമൂഹ മാധ്യമങ്ങള്‍ വഴി രക്ഷിതാക്കള്‍ക്ക് ക്ലാസെടുക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. യു.എ. ലത്തീഫിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കും ഇത്തരം ക്ലാസുകള്‍ നല്‍കും. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ മാനസിക സംഘര്‍ഷം പരിഹരിക്കാനായി ഉള്ളറിയാന്‍ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.