യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റീയുടെ നേതൃത്വത്തിൽ നട്ടാപകൽ പന്തം കൊളുത്തി പ്രകടനവും യു പി മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും
കഠിനംകുളം കണിയാപുരം പള്ളിനടയിൽ നിന്ന് ആരംഭിച്ച നട്ടാപകൽ പന്തം കൊളുത്തി പ്രകടനത്തിന്റയും , യൂ പി മുഖ്യമന്ത്രിയുടെ കോലം കത്തിക്കലിന്റെയും ഉത്ഘാടനം കെപിസിസി സെക്രട്ടറി എം എ ലത്തീഫ് നിർവഹിച്ചു. കർഷകരെ കൊന്ന പ്രതികളെ അറസ്റ്റ് ചെയ്യാതെ മരണം തിരക്കിപ്പോയ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചയ്യ്തതിലൂടെ ഭരണഘടനലംഘനം ആണ് യൂ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തതെന്ന് ഉത്ഘാടനം ചെയ്തുകൊണ്ട് എം എ ലത്തീഫ് പറഞ്ഞു.