കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്‌ഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനോ അല്ലെങ്കില്‍ പോസ്റ്റ്‌ ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായവരെയും പരിഗണിക്കും. പ്രായം പരിധി :18 - 30.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും 18ന് വൈകിട്ട് 5നകം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ഇന്റര്‍വ്യൂ 21ന് രാവിലെ 10.30ന് പഞ്ചായത്ത്‌ ഓഫീസില്‍ നടത്തും. ഫോണ്‍: 0470-2656632