*ചെയർപേഴ്സന്റെ അടിയന്തിര ഇടപെടൽ ; മണിക്കൂറുകൾക്കുള്ളിൽ റോഡിലെ വെള്ളക്കെട്ട് പരിഹരിച്ചു*

ആറ്റിങ്ങൽ: ഡയറ്റ് റോഡിലും പോസ്റ്റോഫീസിന് സമീപത്തെ റോഡിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉണ്ടായിരുന്ന വെള്ളക്കെട്ടാണ് മണിക്കൂറുകൾക്കകം പരിഹരിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി പ്രശ്നം പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. രാത്രി 7 മണിയോടെ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി മഴവെള്ളം ഒഴുകി പോകാനുള്ള താൽക്കാലിക സംവിധാനം ഇരു സ്ഥലങ്ങളിലും നടപ്പിലാക്കി. മഴ പൂർണമായും മാറിയതിന് ശേഷം റോഡിലെ താഴ്ന്ന ഭാഗം ഉയർത്തിക്കൊണ്ട് മഴവെള്ളം സുഗമമായി ഒലിച്ച് പോകാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തും. കൂടാതെ അശാസ്ത്രീയമായ നിർമ്മാണങ്ങൾ പുനപരിശോധിച്ച് അടിയന്തിരമായ ഇടപെടൽ നടത്താനും ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.