ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും യുവതികളെയും പരിചയപ്പെടുകയും അവരിൽ നിന്ന് അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കിയശേഷം അവരെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു പ്രതി എന്ന് പോലീസ് അറിയിച്ചു.സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും അത് വഴി സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം റൂറൽ എസ് പി പി.കെ മധുവിൻ്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ അജേഷ്.വി എസ് .ഐ ദീപു എ.എസ് .ഐ മാരായ ജയപ്രസാദ് ,ശ്രീകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തമിഴ്നാട്ടിലും കർണാടകയിലും സൈബർസെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.പ്രതി ചെന്നൈയിലും ബാംഗ്ലൂരിലും മാറിമാറി താമസിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യും വ്യാജ മേൽവിലാസം നൽകി ലോഡ്ജുകളിൽ റൂമെടുത്തു താമസിച്ചുവരികയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരുള്ള ഒരു സ്ഥാപനത്തിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതി സമാനരീതിയിൽ പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരുന്നതായി കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ അറിയിച്ചു.പ്രതിയുടെ ഫോട്ടോ ഫിൽറ്റർ ചെയ്തു സുന്ദരൻ ആക്കി സമൂഹമാധ്യമങ്ങളിലൂടെ മെസ്സേജ് അയച്ചും ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലുമുള്ള വിവിധ ഐടി സ്ഥാപനങ്ങളുടെ മേൽവിലാസങ്ങൾ വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് പ്രതി പെൺകുട്ടികളും യുവതികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നത്.കേരള പോലീസ് സോഷ്യൽ മീഡിയയിലെ വിവിധതരം തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാവുന്നതെന്ന് കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ അറിയിച്ചു.പരിചയമില്ലാത്ത ഫ്രണ്ട്സ് റിക്വസ്റ്റുകൾ സ്വീകരിക്കരുത് എന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .