സ്കൂൾ മതിൽ പൊളിച്ച് കാമ്പൗണ്ടിലേക്ക് കടന്ന് നിർമ്മാണം
കല്ലമ്പലം: പകൽകുറി ഹയർ സെക്കണ്ടറി സ്കൂളിലെ മതിൽ പൊളിച്ച് പണം വാങ്ങി ഉപയോഗിക്കുന്ന ടോയിലറ്റും കഫെത്തീരിയയും നിർമ്മിക്കാനൊരുങ്ങുന്നു. പന്ത്രണ്ടടിയോളം ഉയരമുണ്ടായിരുന്ന മതിൽ മുപ്പത് മീറ്റർ നീളത്തിൽ പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇവിടെ പൊതു ശൗചാലയം നിർമ്മിക്കുകയാണെങ്കിൽ സ്കൂളും ശാചാലയവും തമ്മിലുള്ള അകലം കേവലം ഒരു മീറ്ററിൽ താഴെ മാത്രമായിരിക്കും . രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സാരമായി ബാധിക്കുന്ന ഒന്നായിരിക്കും ഇവിടെ നിന്നും വരാവുന്ന ദുർഗന്ധ പൂരിതമാകും എന്നതാണ് പ്രശ്നം . പഞ്ചായത്താണ് ശൗചാലയ നിർമ്മാണത്തിന് ഒരുങ്ങുന്നത് . ഇതിനടുത്ത് തന്നെ പഞ്ചായത്ത് വക പബ്ലിക് മാർക്കറ്റ് വക സ്ഥലം ഇതൊക്കെ നിർമ്മിക്കുന്നതിന് സൗകര്യമുണ്ടായിട്ടും സ്കൂൾ വക സ്ഥലത്ത് നിർമ്മിക്കുന്നതിനെതിരെ സ്കൂൾ പ്രിൻസിപ്പാളിനും പഞ്ചായത്ത് സെക്രട്ടറിക്കും ബി.ജെ.പി. പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. സ്കൂളിനെ സാരമായി ബാധിക്കുന്ന ഈ നടപടിയിൽ നിന്നും പിൻമാറണമെന്നും ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്ന് പാർട്ടി തീരുമാനിച്ചതായി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് മോഹനൻ ശിവപുരി പറഞ്ഞു.