*സ്കൂൾ തുറക്കൽ; കുട്ടികളുടെ സുരക്ഷയ്ക്ക് അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നല്‍കും: വിദ്യാഭ്യാസ മന്ത്രി*

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ ആലോചനയുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ അദ്ദേഹം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥിക ളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.

ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്ത നങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസി നായി ഉപയോഗിക്കാം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുൻപായി പരിശീലനം നൽകാനാണ് ആലോചിക്കുന്നത്.