കഞ്ചാവും കിളിമാനൂരിൽ നിന്നും വ്യാജ ചാരായവും പിടികൂടി
സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി
.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കല്ലറ ജംഗ്ഷനിലായിരുന്നു സംഭവം .രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂട്ടറിൽ വരികയായിരുന്ന പാലോട് പേരയം പാലുവള്ളി സ്വദേശി വിജിൻ (30) നെ പിടികുട്ടുകയായിരുന്നു.ചില്ലറ വിൽപനയ്ക്കായി പൊതികളാക്കി കൊണ്ടുവരികയായിരുന്നു കഞ്ചാവ് എന്നാണ് സംശയിക്കുന്നത്.വ്യാജ നമ്പറുള്ള സ്കൂട്ടറിൽ ആയിരുന്നു യുവാവ് കഞ്ചാവ് കൊണ്ടുവന്നത്.
ഒരു കിലോയിൽ കൂടുതൽ ഉണ്ടായിരുന്നു കഞ്ചാവ്.തുടർന്ന് യുവാവ് കിളിമാനൂരിൽ ഇരട്ട ചിറയിൽവാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വ്യാജ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെത്തി യുവാവിനെ കോടതിയിൽ ഹാജരാക്കി.