പകൽക്കുറിയിയിൽ സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കല്ലമ്പലം: പള്ളിക്കൽ പകൽകുറി പൈവേലി തണൽ വീട്ടിൽ വിനോദ്കുമാർ റീന ദമ്പതികളുടെ മകൻ വൈഷ്ണവ് വീടിനുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചു. പകൽക്കുറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് . പ്രഭാത ഭക്ഷണം കഴിഞ്ഞ് പഠിച്ച് കൊണ്ടിരിക്കെ  രാവിലെ എട്ട് മണിക്കാണ് വീട്ടിനുള്ളിൽ കുഴഞ്ഞ് വീണത് . ഗൾഫിലായിരുന്ന അച്ഛൻ ഇപ്പോൾ നാട്ടിലുണ്ട്. സഹോദരൻ വിഷ്ണു . പോലീസെത്തി മേൽ നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം ആറ് മണിക്ക് സംസ്കരിച്ചു.