സിപിഎം സ്റ്റേഡിയം ബ്രാഞ്ച് സമ്മേളനത്തിന് കൊടിയേറി

ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ സ്റ്റേഡിയം ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു. വേലാംകോണം സി. പ്രദീപ് നഗറിൽ വച്ച് ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന നേതാവുമായ മണിയൻ പതാക ഉയർത്തി. ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസിന്റെ നേതൃത്വത്തി രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ രക്തപുഷ്പങ്ങൾ അർപ്പിച്ചു. തുടർന്ന് പ്രവർത്തകർ വിപ്ലവ മുദ്രാവാക്യം മുഴക്കി ജാഥയായി സമ്മേളന ഹാളിലേക്ക് പ്രവേശിച്ചു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സമ്മേളത്തിന്റെ ഉദ്ഘാടനം സിപിഎം ഏരിയ സെന്റെർ അംഗവും മുൻ നഗരസഭ അധ്യയനുമായ എം.പ്രദീപ് നിർവ്വഹിച്ചു. ബ്രാഞ്ച് പരിധിയിലെ വിശിഷ്ട വ്യക്തികളെയും സന്നദ്ധ പ്രവർത്തകരെയും യോഗം ആദരിച്ചു.