കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി

കോവിഡും ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച്‌ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോവിഷീല്‍ഡിനെ ബ്രിട്ടന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കോവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല എന്ന നിലപാട് ബ്രിട്ടന്‍ തുടര്‍ന്നു. ഇതിന് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കി.

ഇന്ത്യയില്‍ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്ത്യ പ്രഖ്യാപിച്ചു. അതിനിടെ, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ ലോകകപ്പില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം പങ്കെടുക്കുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്