അഞ്ചുതെങ്ങ് മൃഗാശുപത്രിയുടെ സേവനം വീടുകളിൽ ലഭ്യമാകുന്നില്ലെന്ന് ആക്ഷേപം. മൃഗാശുപത്രി ഡോക്ടർ കന്നുകാലികൾ ഉൾപ്പെടെയുള്ളവയെ ചികിത്സിക്കുവാൻ വീടുകളിൽ എത്താറില്ലെന്ന ആക്ഷേപമാണുയർന്നത്.
കഴിഞ്ഞദിവസം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയുടെ നാൽക്കാലിയ്ക്ക് രോഗ ബാധ ഉണ്ടായതിനെതുടർന്ന് മൃഗാശുപത്രിയെ സമീപിച്ചെങ്കിലും ഡോക്ടർ വീട്ടിലെത്തി പരിശോധിക്കുവാൻ തയ്യാറായില്ലെന്നും പകരം രണ്ടു ഗുളികകൾ നൽകി ഉടമയെ തിരിച്ച് അയച്ചതായുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
നാൽക്കാലിയുടെ സ്ഥിതി മോശമായതിനെത്തുടർന്ന് ഉടമസ്ഥൻ വർക്കലയിൽ നിന്നും ആയിരം രൂപയോളം ചെലവഴിച്ച് മൃഗ ഡോക്ടറെ എത്തിക്കുകയും ട്രിപ്പ് ഉൾപ്പെടെ നൽകി നാൽക്കാലി യുടെ ജീവൻ സംരക്ഷിക്കുകയുമായിരുന്നു.