കൊല്ലം :* അഞ്ചലിൽ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍ കരമമ്പഴക്കോണം കോളനിയില്‍ മഞ്ജു വിലാസത്തില്‍ ഗോപിനാഥന്‍ (67), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. മകന്‍ മനോജ് ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
പരിസരവാസികളുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ ഇരുവരും ഒരു കയറിന്‍റെ ഇരുതലകളിലായി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ അഞ്ചല്‍ പൊലീസ് മേല്‍നടപടിയെടുത്തു. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഓമന അസുഖബാധിതയായിരുന്നുവെന്ന് പറയപ്പെടുന്നു. മകള്‍: പരേതയായ മഞ്ജു.